Ticker

6/recent/ticker-posts

ഹരിത മിത്രംസ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട്:ഹരിത മിത്രം - സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം - ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാ
ടനം നാളെ നടക്കും

 ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനാണ് "ഹരിതമിത്രം" എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് '. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രേണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്റെ പൂർണ്ണ രൂപം. 

പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും, എല്ലാ സ്ഥാപനങ്ങളിലും നഗരസഭ നിയോഗിച്ചിട്ടുള്ളവർ
ക്യുആർ കോഡ് സ്ഥാപിക്കും. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വീടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർ ഫീ, യൂസർഫിയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ ഹരിത കർമ്മസേന
പ്രവർത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പിൽ ലഭിക്കും.
ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും വരിസംഖ്യ അടക്കുന്നതിനുമൊക്കെ ആപ്പ് വഴി സാധ്യമാകും. ഹരിതമിത്രം ആപ്പ് സംസ്ഥാനതലം മുതൽ വാർഡ് തലം
വരെ മോണിറ്റർ ചെയ്യുവാൻ സാധിക്കും.
പ്ലാസ്റ്റിക്കുകൾ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പൊതുജനങ്ങൾക്ക് മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പ്രത്യേക സംവിധാനം ഈ ആപ്ലിക്കേഷനിൽ ഉണ്ടാകും. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേത്യത്വത്തിലാണ് പദ്ധതിയുടെ ഏകോപനം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഹരിതമിത്രം - മോണിറ്ററിംഗ് സിസ്റ്റത്തിന് എല്ലാവരുടേയും പരിപൂർണ്ണ സഹായ സഹകരണം ഉണ്ടാകണമെന്നും ഇതിലേയ്ക്ക് നഗരസഭ നിയോഗിക്കുന്ന പ്രതിനിധികൾ സമീപിക്കുമ്പോൾ അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതിനും ഹരിതമിത്രത്തിന്റെ ഭാഗമായി ക്യുആർ കോഡ് സ്ഥാപിക്കുന്നതിനുള്ള സൗകര്യ പ്രദമായ സ്ഥലസൗകര്യം നൽകണമെന്നും പതിപ്പിക്കുന്ന മുദ്ര നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടില്ല എന്നും നഗരസഭയിൽ നിന്നും അഭ്യർത്ഥിച്ചു

 പദ്ധതിയുടെ ഉദ്ഘാടനം നാളെ  29 ന് രാവിലെ 11 മണിക്ക് നഗരസഭയിൽ  നടക്കും.
Reactions

Post a Comment

0 Comments