കാഞ്ഞങ്ങാട് :മോഷ്ടാവാണെന്നും കുട്ടികളെ പിടിക്കാനെത്തിയതെന്നും മുദ്രകുത്തി നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച അശ്രുൾ നെ തേടി ഒടുവിൽ പോലീസെത്തി.
കഴിഞ്ഞ മാസം ജൂലായ് 13 ന് അജാനൂരിൽ നിന്നും നാട്ടുകാർ പിടികൂടി ഹോസ്ദുർഗ് പോലീസിനെ ഏൽപ്പിച്ചതായിരുന്നു. ഹിന്ദി സംസാരിക്കുന്ന 30 വയസ്സ് പ്രായംതോന്നിക്കുന്ന യുവാവിന് മാനസിക പ്രശ്നമുണ്ടെന്ന് മനസിലാക്കിയ പോ
ലീസ് അമ്പലത്തറ മൂന്നാം മൈലിലെ സ്നേഹാലയത്തിൽ എത്തിച്ചു. പേര് ജാക്ക് എന്നാണെന്നു യുവാവ് അന്ന് പറഞ്ഞിരുന്നു.. ഇദ്ദേഹത്തിന് ഓർമകുറവും മാനസിക ബുദ്ധിമുട്ടും ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്നേഹാലയം അധികൃതർ ചികിത്സ നൽകി. പരിചരണത്തിനൊടുവിൽ
ഓർമ്മ ശക്തിവീണ്ടെടുക്കാൻ കഴിഞ്ഞു.
പേര് ജാക്ക് അല്ല അശ്രുൾ ആണെന്നും പശ്ചിമ ബംഗാളിൽ ഉള്ള രാഹുൽ സുഹൃത്താണെന്ന് ആ ശ്രമം അധികൃതരെ അറിയിച്ചു. സുഹൃത്തിൻ്റെ മൊബൈൽ ഫോൺ നമ്പർ നൽകിയതോടെ കാര്യം എളുപ്പമായി.
കൽക്കട്ടയിലെ ലോച്ചാൻ മട്ടി ധൻഖാ പാറ എന്ന സ്ഥലത്തെ ഉർഫാൻ എസ് കെ ,യുടെ മകനാണെന്ന് ആ ശ്രമം അധിക തർ തിരിച്ചറിഞ്ഞു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മാനസിക വിഭ്രാന്തിയുണ്ടായി
രണ്ട് വർ
ഷം മുൻപ് മുംബൈയിൽ ജെസിബിഡ്രൈവറായി ജോലി ചെയ്തതിനാൽ യുവാവ് മുംബൈയിലുണ്ടാകുമെന്ന് കരുതി ബന്ധുക്കൾ ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് സ്നേഹാലയത്തിൽ നിന്നും ആശ്വാസ വിളിയെത്തിയത്.
വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. മാതാപിതാക്കൾക്കും സഹോദരന്മാർക്കൊപ്പം കഴിഞ്ഞ് വരികയായിരുന്നു. വീട്ടുകാരും നാട്ടുകാരും അശ്രുളി നായി പ്രാർത്ഥനയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ആ ശ്രമത്തിലെത്തിയ സഹോദരൻ എല്ലാവർക്കും നന്ദി പറഞ്ഞ് അശ്രുൾ നെയും കൂട്ടി പശ്ചിമ ബംഗാളിലേക്ക് യാത്ര തിരിച്ചു.
അശ്രുൾമ്രധ്യത്തിൽ) സഹോദരനും ആശ്രമത്തിലെ വികാരിക്കൊപ്പം 2 ,അശ്രുൾ നെ കണ്ടെത്തുമ്പോൾ ഉണ്ടായിരുന്ന രൂപം
0 Comments