Ticker

6/recent/ticker-posts

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാറിൽ കടത്തിയ മയക്കുമരുന്നുമായി സഹോദരങ്ങളടക്കം മൂന്ന് പേരെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ ഇന്ന് രാത്രി അറസ്റ്റ് ചെയ്തു.
 പടന്നക്കാട് ശക്തി റോഡിലെതഹ്സീസീൻ 33,സഹോദരൻ തമീം ഇസ്മയിൽ31, കുറുന്തൂറിലെ എം.റാഷിദ് 30 എന്നിവരാണ് പിടിയിലായത്. 1.78 ഗ്രാം മയക്കുമരുന്ന് എംഡി എം എ യും കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.  പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി നടന്ന അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സൗത്തിൽ നിന്നും പ്രതികൾ പിടിയിലായത്.
Reactions

Post a Comment

0 Comments