Ticker

6/recent/ticker-posts

ദയനീയം കോട്ടപ്പുറം മഖാം റോഡിൻ്റെ അവസ്ഥ

നീലേശ്വരം: കോട്ടപ്പുറം   മഖാം റോഡാണിത്‌.നൂറോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡ്
  നൂറുകണക്കിനു  സാധാരണക്കാർ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏക റോഡാണിത്‌.സ്കൂൾ കുട്ടികളും മദ്രസയിൽ പോകുന്ന പിഞ്ചു കുട്ടികളും അടക്കം വൃദ്ധരും പ്രായം ചെന്നവരും നിത്വേന ഉപയോഗിക്കുന്ന  റോഡിൻ്റെ ദുരവസ്ഥ അധികാരികൾ കാണണം.
. ഏഴു വർഷം മുമ്പ്‌  പണിത റോഡ്‌ പിന്നീട്‌ ഒരു അറ്റകുറ്റ പണിയും ചെയ്യാതെ  അനാസ്ഥയുടെ ഉദാഹരണമായി.
 മഴക്കാലമായാൽ റോഡ്‌  തോടാവുന്നു. കോട്ടപ്പുറം  ടൂറിസ്റ്റ്‌ ഹബ്ബിലെ ഏക റോഡ് അരക്കിലോ മീറ്ററോളം നീളവും  മൂന്നു മീറ്ററോളം വീതിയുമുള്ള ഈ റോഡ്‌  അറ്റകുറ്റപ്പണിക്കായി കാത്തിരിക്കാൻ തുടങ്ങീട്ട്‌ വർഷങ്ങളായി. ഏഴു വർഷം മുൻപാണ് ടാറിംഗ് നടത്തിയത്.  നാട്ടുകാർ  നേരിട്ടു പല തവണപരാതി നൽകി. ഫലമുണ്ടായില്ല.    കാൽ നട പോലും ദുസ്സഹമായിരിക്കുകയാണിപ്പോൾ 
Reactions

Post a Comment

0 Comments