കൂട്ടുപ്പുന്ന : പോഷക ബാല്യം പദ്ധതി വഴി അങ്കണവാടികളില്‍ കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ നല്‍കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഈ പദ്ധതി വഴി അങ്കണവാടി കുട്ടികള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 125l മില്ലിവീതം പാലും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. മടിക്കൈ പഞ്ചായത്തില്‍ കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം സെന്റര്‍ നമ്പര്‍ 13 കൂട്ടുപ്പുന്ന അങ്കണവാടിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത കുട്ടികള്‍ക്ക് പാല്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സർ രമ പത്മനാഭൻ അധ്യക്ഷയായി. ജെ.എച്ച്.ഐ ബാബു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രേഷ്മ കെ ആർ സ്വാഗതവും അംഗണ്‍വാടി വര്‍ക്കർ ഗൌരി നന്ദിയും പറഞ്ഞു.
0 Comments