Ticker

6/recent/ticker-posts

ബി.എം.ഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേരുടെ നില ഗുരുതരം, 4 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ദേശീയ പാതയിൽബി.എം.ഡബ്ല്യു കാറുംലോറിയും കൂട്ടിയിടിച്ച് രണ്ട് പേരുടെ നില ഗുരുതരം.
4 പേർക്ക് പരിക്ക്. രണ്ട് പേർ മരിച്ചതായി പ്രചരണമുണ്ടെങ്കിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള കാസർകോട് ആസ്റ്റർ മിംസിൽ നിന്നും ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാറിലുണ്ടായിരുന്നത് മൂന്ന് പേരാണെന്ന് നാട്ടുകാർ പറയുന്നു. പൂർണമായും തകർന്ന ആഡംബര കാർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെട്ടി
 പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇന്ന് രാത്രി ചട്ടഞ്ചാൽ 55 ആം മൈലിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ സഞ്ചരിച്ച ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മംഗലാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മേൽപ്പറമ്പ പൊലീസും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments