Ticker

6/recent/ticker-posts

ന്നാ താൻ കേസ് കൊട് സിനിമയിലെ വക്കീൽ താരങ്ങളെ അനുമോദിച്ച് ബാർ അസോസിയേഷൻ

കാഞ്ഞങ്ങാട്:  'ന്നാ താൻ കേസ് കൊട് ' എന്ന സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഹോസ്ദുർഗ് ബാറിലെ  അഭിഭാഷകരായ അഡ്വക്കറ്റ് സി.ഷുക്കൂർ, ഗംഗാധരൻ കുട്ടമത്ത്, അഡ്വക്കറ്റ് മധുസൂദനൻ എന്നിവർക്ക് ഹോസ്ദുർഗ് ബാർ അസോസിയേഷൻ അനുമോദനം നൽകി. 
 പോക്സോ സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ് കുമാർ  കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 
 മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് സുനിത കൃഷ്ണകുമാർ,  സബ്ജഡ്ജ് ആന്റണി, മജിസ്ട്രേട്ട്  ഡൊണാൾഡ് സെക്യൂറ, മുൻസിഫ് ഇൻചാർജ് എയ്ഞ്ചൽ റോസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ.രാജ് മോഹൻ, സെക്രട്ടറി പി. കെ. സതീശൻ മറ്റ് സീനിയർ അഭിഭാഷകരും ക്ലർകുമാരും   സംബന്ധിച്ചു.
Reactions

Post a Comment

0 Comments