ഡ്രൈവര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4.15-ഓടെയണ് അപകടം. മംഗലാപുരത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ഭാരത് പെട്രോളിയത്തിന്റെ പാചക വാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറി മീന്‍ ലോറിയുടെ പിറകില്‍ ഇടിച്ചു. ശേഷം മുന്‍ഭാഗം റോഡിനു സമീപത്തെ വെളളക്കെട്ടിലേക്ക് മറിഞ്ഞു.. ലോറിയിലെ ക്യാബിനില്‍ കുരുങ്ങിയ ഡ്രൈവറുടെ നിലവിളി കേട്ട് ഇതുവഴിയെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ 108 ആംബുലന്‍സ് ജീവനക്കാരും കാഞ്ഞങ്ങാട് സിവില്‍ ഡിഫന്‍സ് അംഗങ്ങളുമായ രാജേഷ്, ഭാവന എന്നിവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
0 Comments