Ticker

6/recent/ticker-posts

കടപ്പുറത്ത് കടൽ സംരക്ഷണ പ്രതിജ്ഞയെടുത്തു

അജാനൂർ : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പിലാക്കി വരികയാണ്. പ്രസ്തുത പരിപാടിയുടെ ആദ്യഘട്ടം എന്ന നിലയിൽ വൈവിധ്യങ്ങളായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് അജാനൂർ പഞ്ചായത്ത് നടക്കുന്നത്. കടലോര നടത്തം, മെഴുകുതിരി  ജാഥ, കടൽ സംരക്ഷണ പ്രതിജ്ഞ, സെമിനാറുകൾ,റോഡ് ഷോ, ബൈക്ക് റാലികൾ,ക്വിസ് മത്സരങ്ങൾ,ചിത്രരചന, പെയിന്റിംഗ്, കുടുംബയോഗങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ,ഫ്ലാഷ് മോബ്കൾ, തെരുവുനാടകങ്ങൾ, കലാരൂപങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങിയ വൈവിധ്യങ്ങളായ  പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഓരോ കിലോമീറ്ററിലും ആക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞവും,ഓരോ 200 മീറ്ററിലും ബോട്ടിൽ ബൂത്ത് സ്ഥാപിക്കുകയും ജനകീയ പങ്കാളിത്തത്തോടെ കടൽതീരത്തെയും പരിസരത്തെയും മാലിന്യങ്ങൾ ശേഖരിച്ച് അവ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാകുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് മാലിന്യശേഖരണം, പുനരുപയോഗം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിക്കും ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണ യുണ്ടാകണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അജാനൂർ കടപ്പുറം ആവിക്കൽ നോർത്ത് ആക്ഷൻ പോയിന്റിൽ നടന്ന സംഘാടകസമിതിരൂപീ കരണ യോഗം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എം. പി.സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത് വിഷയ അവതരണം നടത്തി. പതിനെട്ടാം വാർഡ് മെമ്പർ ഇബ്രാഹിം,
 എ. ഹമീദ് ഹാജി,
എം. രവി, എന്നിവർ സംസാരിച്ചു. ഫിഷറീസ് മോട്ടിവേറ്റർ ജിസ്ന എ. എസ് സ്വാഗതവും എ.പി. രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കടപ്പുറത്ത് വെച്ച് കടൽ സംരക്ഷണ പ്രതിജ്ഞയും എടുത്തു.
Reactions

Post a Comment

0 Comments