Ticker

6/recent/ticker-posts

യുവജനങ്ങളാണ് നാളെയുടെ വാഗ്ദാനങ്ങൾ: ഫാ.ജോമിഷ് നൂറന്മാക്കൽ

കാഞ്ഞങ്ങാട്:യുവജനങ്ങളാണ് നാളെയുടെ വാഗ്ദാനവും സഭയുടെ നട്ടെല്ലുമെന്ന് ഫാ.ജോമിഷ് നൂറന്മാക്കൽ

കെ.സി.വൈ.എം കാഞ്ഞങ്ങാട് ഫൊറോനയുടെ യുവജനദിനാഘോഷം യു-ടേൺ 2.0 കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫൊറോന ഡയറക്ടർ ഫാ.ജോമിഷ് നൂറന്മാക്കൽ. കാസറഗോഡ് റീജിയൺ ഫാ. ജോർജ് വള്ളിമല യുവജനദിനം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ  ഗ്രാസിയ ഇൻ്റർനാഷണൽ അക്കാദമി ഡയറക്ടർ ഫാ. ലൂയി മരിയദാസിനെ ആദരിച്ചു.

ഹൊസങ്കടി മുതൽ ചീമേനി വരെയുള്ള വിവിധ ഇടങ്ങളിൽ നിന്നായി ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്തു.
കാഞ്ഞങ്ങാട് നഗരത്തിൽ യുവജനറാലിക്ക് ശേഷം വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്ന്, ഗാനമേള, ഡിജെ തുടങ്ങിയവയും നടന്നു.

ജനറൽ സെക്രട്ടറി അമൽ മത്തായി, കൗൺസിലർ എബിൻ ഷാജു, ആനിമേറ്റർ സിസ്റ്റർ ഷോളി, അരുൺ ഹൊസങ്കടി, മാർട്ടിൻ നെല്ലിയടുക്കം, അൽഫോൻസ ജോസ്, ജോനാഥ് ജോഷി  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments