കാഞ്ഞങ്ങാട്: ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ്നക്സേനയുടെ നേതൃത്വത്തിൽ പോലീസ് ആരംഭിച്ചു ക്ലീൻ ഓപ്പറേഷൻ കാസർകോട് ഫലത്തിൽ. വീര്യമേറിയ എംഡി എം എ മയക്കുമരുന്ന് വിതരണ, കടത്ത് സംഘത്തിൻ്റെ വേരറുക്കുകയാണ് പോലീസ്. ജില്ലയിലുടനീളം ഭയപ്പെടുത്തും രീതിയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലോബിക്ക് മേൽ ആധിപത്യമുണ്ടാക്കാൻ കഴിഞ്ഞ ഒരു മാസത്തിനിടെ പോലീസ് നടത്തുന്ന ഓപ്പറേഷന് സാധിച്ചു.കാഞ്ഞങ്ങാട്ടും നിലേശ്വരത്തും ബേക്കൽ, മേൽപ്പറമ്പ പോലിസ് സ്റ്റേഷനുകളിലായി ഒരാഴ്ചക്കിടെ ഒമ്പത് മയക്കുമരുന്ന് അറസ്റ്റുകൾ രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ 40 കഞ്ചാവ് കേസുകൾ ഹൊസ്ദുർഗ് പോലീസിൽ റജിസ്ട്രർ ചെയ്തു.
ഒരുമാസത്തിനുള്ളിൽ ഹൊസ്ദുർഗ് പോലിസ് അറുപത് കഞ്ചാവ് കേസുകൾ പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം പടന്നക്കാട് മയക്കുമരുന്നുമായിരണ്ട് ചെറുപ്പക്കാർ പിടിയിലായി.
നഗരപ്രദേശങ്ങളിൽ കഞ്ചാവ് പൊതിയും ബീഡിയുമാണ് സുലഭമായി ലഭിച്ചിരുന്നത്. കഞ്ചാവ് ലഹരി വീര്യം പോ രാതായതോടെ ചെറുപ്പക്കാരിൽ പലരും എംഡി എം എ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിഞ്ഞു.ഉപയോഗം വർദ്ധിച്ചതോടെ കടത്തുകാരും ഇടനിലക്കാരുടെയും എണ്ണം പെരുകി. പോലിസ് ആദ്യമൊക്കെ അവഗണിച്ചത് മയക്കുമരുന്ന് സംഘത്തിന് നേട്ടമായി മാറി. പോലിസ് ഉണർന്നപ്പോഴേക്കും കാര്യങ്ങൾ പിടി വിട്ട അവസ്ഥയിലുമെത്തി. നാട്ടിൻ പുറങ്ങളിൽ വരെ കഞ്ചാവ് ബീഡികളും മയക്കുമരുന്ന് പൊടികളും ഇന്ന് സുലഭം. ഒരു ഗ്രാം എംഡി എമ്മിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് ആവശ്യക്കാരിൽ നിന്നും ഇടനിലക്കാർ ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിരഹസ്യമായാണ് ജില്ലയിലേക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നത്. കൗമാരക്കാർ കൂട്ടത്തോടെ മയക്ക് ലഹരിയിലേക്ക് ഊളിയിട്ടതോടെ പുതിയ ആളുകൾ കൂടി പെട്ടന്ന് പണമുണ്ടാക്കുകയെന്ന ലക്ഷൃത്തോടെ എം ഡി എം എ കടത്തിലേക്ക് തിരിഞ്ഞു മയക്കുമരുന്ന് സംഘം കൂട്ടത്തോടെ പിടിക്കപ്പെടുമ്പോൾ ഇവരെ പിടികൂടുന്നത് ചില്ലറ പണിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു പലപ്പോഴും ഇക്കൂട്ടർ പോലീസിനെ ആക്രമിക്കാൻ തുനിയുന്നുണ്ട്. ആഴ്ചകളോളം വലവിരിച്ച് നടത്തുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഓരോ മയക്കുമരുന്ന് പ്രതികളെയും കുടുക്കാനാവുന്നത്.പാതിരാത്രിയിൽ ജീവൻ പണയം വെച്ച് ഇക്കൂട്ടരെ പിടികൂടാൻ പോലീസ് തുനിഞ്ഞിറങ്ങുന്നു.
പോലിസ് ഓപ്പറേഷൻ ഫലം കണ്ട് തുടങ്ങിയതോടെ നാട് വലിയ ആശ്വാസത്തിലാണ്. വിദ്യാർത്ഥികളും ചെറുപ്പക്കാരും മയക്ക് മരുന്ന് സംഘത്തിൻ്റെ കെണിയിൽപ്പെടുന്നതിൽ ആശങ്കപ്പെട്ടിരുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകും പോലിസ് നടപടി. കഴിഞ്ഞ ദിവസം
നീലേശ്വരത്ത് 25 ഗ്രാം മയക്കുമരുന്ന് ,രണ്ട് കിലോ കഞ്ചാവും പോലീസിന് പിടികൂടാൻ സാധിച്ചു.കടത്താനുപയോഗിച്ച ഇന്നോവ കാറും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചന്തേരയിൽ വീണ്ടും എംഡി എം എ യും കളനാട് മേൽപ്പറമ്പ പോലീസ് ബ്രൗൺഷുഗറും കഴിഞ്ഞ ദിവസം വീണ്ടും പിടികൂടി
0 Comments