കാഞ്ഞങ്ങാട്: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് ഇന്ന് പൂർത്തിയായ
ജില്ലാ സമ്മേളനമാണ് തെരഞ്ഞെടുത്തത്. 1980ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറി 1992 ല്‍ എഐവൈ എഫ് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി നീലേശ്വരം മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മലയോര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2011 ല്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ജില്ലാ കൗണ്‍സിലിന്റെ അസി. സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവംഗം, ജില്ലാ സെക്രട്ടറി പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ഡിസ്ട്രിക്റ്റ് റബ്ബര്‍ ആന്റ് കാഷ്യു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
0 Comments