കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പഴയ ബസ് സ്റ്റാൻ്റിൽ യാത്രക്കാർ മൂക്ക് പൊത്താതെ നടക്കാം
കക്കൂസ് മാലിന്യങ്ങൾ ബസ് സ്റ്റാൻ്റിനുള്ളിലെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലൂടെ ഒഴുകുന്നതിന് പരിഹാരമായി. .ഉറവ പോലെ ബസ് സ്റ്റാൻ്റിനുള്ളിൽ കക്കൂസ് മാലിന്യം പൊട്ടുന്നത് പതിവ് കാഴ്ചയായതോടെ ചെയർപേഴ്സൺ കെ.വി.സുജാത സ്ഥലത്തെത്തി.മാലിന്യം നീക്കാൻ നിർദ്ദേശം നൽകി.ഇതിന് നടപടി യു മാ രം ഭി ച്ചു.
. ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ ശുചി മുറിയുടെ ടാങ്കാണ് പൊട്ടിയൊഴുകിയത് '. ടാങ്ക് നിറഞ്ഞത് മൂലമാകാം മാലിന്യം പൊട്ടിയൊലിക്കുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു വിദ്യാർത്ഥിനികൾ ഉൾപ്പെടെ നൂറ് കണക്കിന് യാത്രക്കാർ ബസ് കയറാൻ മാലിന്യം നീന്തിയാണ് കടന്നത്. ദുർഗന്ധം മൂലം വ്യാപാരികൾ മൂക്ക് പൊത്തിയാണ് കച്ചവടം നടത്തിയത്..ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്ക് മുൻപ് നഗരസഭ പഴയ ഷോപ്പിംഗ് കോംപ്ലക്സ് മോഡി പിടിപ്പിച്ചിരുന്നുവെങ്കിലും ഇടക്കിടെ പൊട്ടിയൊലിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടിരുന്നില്ല.
പടം :കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിൽ കക്കൂസ് മാലിന്യം ഒഴുകുന്നു
2 നഗരസഭ കെ.വി.സുജാത സ്ഥലത്തെത്തി ദുരവസ്ഥ നേരിൽ കാണുന്നു
0 Comments