കാഞ്ഞങ്ങാട്: കോട്ടിക്കുളത്തിന് സമീപം തൃക്കണ്ണാട് പാളത്തിൽ ഇരുമ്പ് കഷണം പില്ലർ കയറ്റി വെച്ചു ട്രെയിൻ അപായപ്പെടുത്താൻ ശ്രമം.
ഇന്നലെ വൈകീട്ടാണ് തൃക്കണ്ണാട് കിഴക്ക് ഭാഗം പാളത്തിൽ ഇരുമ്പ് ക
ഷണം കയറ്റി വെച്ചതായി കണ്ടെത്തിയത് ട്രെയിൻ കടന്നു പോകുന്നതിന് മുൻപെ സംഭവം ശ്രദ്ധയിൽപ്പെട്ടു. ബേക്കൽ പോലീസെത്തി നീക്കം ചെയ്തു.ട്രെയിൻ കയറിയിരുന്നുവെങ്കിൽ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവെ പോലീസ് പറഞ്ഞു. റെയിൽവെയുടെ കർവ് റഫൻസ് പില്ലർ ഇളക്കിയെടുത്താണ് പാളത്തിന് മുകളിൽ വെച്ചത്.ബേക്കൽ പോലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു
0 Comments