Ticker

6/recent/ticker-posts

മട്ടന്നൂർ എൽ ഡി എഫിന് തന്നെ, മുന്നേറ്റമുണ്ടാക്കി യു ഡി എഫ്

കണ്ണൂർ∙ മട്ടന്നൂർ നഗരസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 35ൽ 21 സീറ്റുകൾ നേടി എൽഡിഎഫ് ജയിച്ചെങ്കിലും യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി കരുത്തു തെളിയിച്ചു. കഴിഞ്ഞ തവണ യുഡിഎഫിന് 7 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ യുഡിഎഫിന് 14 സീറ്റുകളുണ്ട്. ബിജെപിക്ക് കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ജയിക്കാനായില്ല. 

മട്ടന്നൂർ എച്ച്എച്ച്എസ്എസിലായിരുന്നു വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു.

Reactions

Post a Comment

0 Comments