Ticker

6/recent/ticker-posts

വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച 16 കാരി മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച 16 കാരി മരിച്ചു. ഇന്നലെ രാത്രി കാസർകോട് ആശുപത്രിയിലാണ് മരിച്ചത്. പുല്ലൂർ കേളോത്തെ അക്കരമ്മൽ കൃഷ്ണൻ്റെ മകൾ കെ.രൂപികയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിലെ ഹാളിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. കാഞ്ഞങ്ങാട്, മംഗലാപുരം ഉൾപ്പെടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗലാപുരത്ത് നിന്നും തിരിച്ച് കാസർകോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments