Ticker

6/recent/ticker-posts

സ്ക്കൂട്ടിമറിഞ്ഞ് 19 കാരൻ മരിച്ചു 17 കാരന് ഗുരുതരം

രാജപുരം    റാണീപുരം സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടി മറിഞ്ഞ്  ഒരാൾ മരിച്ചു. സുഹൃത്തിനു ഗുരുതര പരിക്കേറ്റു. ദേലംപാടി പരപ്പ നൂജിബട്ടിലെ ശ്രീധരൻ - കാർത്യായനി ദമ്പതികളുടെ മകൻ ശ്രീകേഷ് (19) ആണ്  മരിച്ചത്. അയൽവാസി കൂടിയായ  ഇബ്രാഹിം അൻസിഫി (17) നെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാണിപുരം റിസോർട്ടിനു സമീപത്താണ് അപകടം.നിയന്ത്രണം വിട്ട സ്കൂട്ടി റോഡരികിലെ  വേലിയിൽ തട്ടി നിന്നെങ്കിലും ഇരുവരും താഴ്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ശ്രീകേഷാണ് സ്കൂട്ടി ഓടിച്ചിരുന്നത്.നാട്ടുകാർ ഇവരെ പൂടങ്കല്ല് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീകേഷ് മരിച്ചു. മറ്റു രണ്ടു പേർക്കൊപ്പമാണ് റാണീപുരം കാ
ണാനെത്തിയത്. സഹോദരൻ: ശ്രീശാന്ത്.
Reactions

Post a Comment

0 Comments