Ticker

6/recent/ticker-posts

ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ട ഓട്ടം സംഘടിപ്പിച്ച് പോലീസ്

ബേക്കൽ:കേരള സർക്കാർ ലഹരി വിരുദ്ധ പദ്ധതി 'യോദ്ധാവ്' ന്റെ ഭാഗമായി  ജില്ലാ പോലീസിന്റെയും ബേക്കൽ പോലീസ് സബ്ഡിവിഷന്റെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
പാലക്കുന്ന് ജംഗ്ഷൻ മുതൽ ബേക്കൽ ബീച്ച് വരെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി.  കുണിയ,  പെരിയ  കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ,ലയൺസ് ക്ലബ്ബ്‌ 'ജെസി ഐ വിവിധ ക്ലബ്ബുകൾ, പൊതുജനങ്ങൾ ഉൾപ്പടെ അഞ്ഞൂറിൽ പരം ആളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  എം കുമാരൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്ഘാടനവും നിർവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി .പി . ബാലകൃഷ്ണൻ നായർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ബേക്കൽ ബീച്ചിൽ അവസാനിച്ച ചടങ്ങിന് ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ സി കെ നന്ദി രേഖപ്പെടുത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ. ബാലകൃഷ്ണൻ പോലീസ് ഇൻസ്‌പെക്ടർമാരായ വി ഉണ്ണികൃഷ്ണൻ, ടി ഉത്തം ദാസ്, ദാമോദരൻ, മുകുന്ദൻ ,ബേക്കൽ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments