Ticker

6/recent/ticker-posts

പോലീസ് നീക്കം മണത്ത് ബസ് വഴിമാറിയോടി പൂഴിക്കേസ് പ്രതിയെ പിടികൂടാൻ പോലീസ് പിന്തുടർന്നത് 50 കിലോമീറ്റർ

കാഞ്ഞങ്ങാട്:പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ   റൂട്ട് വെട്ടിച്ചോടിയ സ്വകാര്യ ബസ് ഡ്രൈവറായ പൂഴിക്കേസ് പ്രതിയെ പോലീസ് 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി
പൂഴികടത്തിയ കേസുകളിലെ പ്രതിയാ കല്ലൂരാവി
 മൂവരിക്കുണ്ട് പട്ടാക്കലിലെ ശ്രീജിത് ഉണ്ണി യെ 35 യാണ്  പോലീസ് ബസിൽ പിന്തുടർന്നു കണ്ണൂർ സ്റ്റാൻ്റിൽ നിന്നുംപിടി കൂടിയത്പ്രതി കാസർഗോഡ് കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ  ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നീലേശ്വരം ദേശീയ പാത മാർക്കറ്റ് ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പോലീസ് കാത്തു നിന്നു.കാസർകോട് നിന്നും കോഴിക്കോട്ടേക്ക് പോകേണ്ട ബസ്
 പോലീസിനെ കബളിപ്പിച്ചു തെരുവത്ത് റോഡിലൂടെ ഓടിച്ചു പോവുകയായിരുന്നു.നിലേശ്വരം സ്റ്റാൻ്റിൽ നിന്നും
മാർക്കറ്റ് ജംഗ്ഷനിലൂടെ ബസ് വരാത്തതിനെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് ബസ് ഊട് വഴികളിലൂടെ കടന്ന് പോയതായി വ്യക്തമായത്.
  നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുല്ല നങ്ങാരത് സിവിൽ പോലീസ് ഓഫിസർ അനീഷ് എന്നിവർ ബസിനെ കാറിൽ ചെറുവത്തൂർ വരെ പിന്തുടർന്നെങ്കിലും കിട്ടിയില്ല.
 പിന്നാലെയെത്തിയ മറ്റൊരു  ബസിൽ കണ്ണൂർ വരെ പോലീസ്പിന്തുടർന്നു. കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും പ്രതിയെ പോലീസിന് പിടികൂടാനായി..2017മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബസ്സിലുള്ളതായി
പോലിസ് കണ്ടെെത്തിയത്.
Reactions

Post a Comment

0 Comments