Ticker

6/recent/ticker-posts

60 ലക്ഷം രൂപയുമായി പാക്കം രാജപുരം സ്വദേശികൾ പിടിയിൽ

കാഞ്ഞങ്ങാട്: ബൊലേറോ വാഹനത്തിൽ കടത്തിയ60 ലക്ഷം രൂപ പിടികൂടി.. പള്ളിക്കര
പാക്കം, രാജപുരം
 സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ
പോലീസ്പിടിയിൽ
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന  ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡി ന്റെ ഭാഗമായി,ബേക്കൽ ഡി വൈ എസ് പി സി കെ . സുനിൽ കുമാറി  ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ മുതിയക്കാലിൽ  വച്ചാണ് ബൊലേറോ വാഹനത്തിൽ കൊണ്ട് വന്ന  മതിയായ രേഖകൾ ഇല്ലാത്ത 60 ലക്ഷം രൂപ ഇന്ന് പിടികൂടിയത്.രാജപുരം സ്വദേശി
 ബെന്നി എബ്രഹാം (53),
,മഹേഷ്‌ റെഡ്‌ഡി (35), പാക്കത്തെസി കെ ഉണ്ണികൃഷ്ണൻ (35),  എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബേക്കലിൽ  രേഖകൾ ഇല്ലാത്ത പണം പിടിച്ചെടുക്കുന്നത്. ബേക്കൽ സബ് ഇൻസ്‌പെക്ടർ രജനീഷ് എം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌, പ്രവീൺ എം വി , നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments