ദമ്പതികൾ സഞ്ചരിച്ച
ബൈക്കിൽ ജ്വല്ലറിയുടെ
കാറിടിച്ചു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് എതിർവശം റോഡിലാണ് അപകടം.
അതിഞ്ഞാൽ ഭാഗത്തേേക്ക് പോവുകയായിരുന്ന മോട്ടോർ ബൈക്കിന് പിന്നിൽ ജ്വല്ലറിയുടെ പേര് എഴുതിയിട്ടുള്ള കാർ ഇടിക്കുകയായിരുന്നു. മാസം പ്രായം മാത്രമുള്ളപിഞ്ച് കുട്ടിയും യുവതിയും റോഡിലേക്ക് വീണു. ഓടിച്ച യുവാവും ബൈക്ക് ഉൾപ്പെടെ വീണു. കുഞ്ഞ് കാര്യമായ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. യുവതിക്ക് പരിക്ക് പറ്റി. യാത്രക്കാർ ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി
0 Comments