കാഞ്ഞങ്ങാട്:അതിജീവനം ചാരിറ്റബിൾ ട്രസ്ററിന്റെ നേതൃത്വത്തിൽ വിവേകമോൾക്ക് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ സമാഹരിച്ച അമർഷാൻ തലശ്ശേരിക്ക് സ്വീകരണം നൽകി.
നഗര സഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഷാഫി മധൂർ അധ്യക്ഷനായി, കെ.പി.സതീഷ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഹൊസ്ദുർഗ് ), ആദര സമർപ്പണം നടത്തി.. അജാനൂർ പഞ്ചായത്ത് മെമ്പർ സിന്ധു ബാബു, അബ്ബാസ് അലി മങ്കട (മങ്കട ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ) . മുസ്തഫ ചന്തേര (എൻഡോസൾഫാൻ പീഡിത പോരാളി മുന്നണി പ്രസിഡണ്ട് ) . ഇർഫാന ഇക്ബാൽ ഉപ്പള (മാനേജിംങ്ങ് ട്രസ്റ്റ് ഷെയ്ക്ക ഷായി ദ് വൃദ്ധമന്ദിരം ഉപ്പള). എന്നിവർ സംസാരിച്ചു. രതീഷ് കുണ്ടംകുഴി സ്വാഗതവും, രാമചന്ദ്രൻ ട്രഷറർ അതിജീവനം ട്രസ്റ്റ് നന്ദിയും പറഞ്ഞു.
ആദരിക്കപ്പെടുന്ന വർ - സജീവൻ കൊഴുമ്മൽ ( ഭിന്നശേഷി ഗാനമേളകലാകാരൻ ),രതീഷ് പള്ളിപ്പാറ (ജീവിതം കുടുംബത്തിനു വേണ്ടി സമർപ്പിച്ച രതീഷ് രജ്ഞിത്ത് സഹോദരൻമാർ). രാമചന്ദ്രൻ ധന്യ ദമ്പതിമാർ (ഭിന്നശേഷിക്കാർക്ക് വേണ്ടി നൃത്ത ശില്പം ഒരുക്കിയവർ ). രാജൻ ചീമേനി - (സഹജീവ സ്നേഹ പ്രവർത്തകൻ), തുടർന്ന് അമർഷാൻ ഫൗണ്ടേഷൻ ടീം അംഗങ്ങളെ ആദരിക്കുന്നു.
0 Comments