വിദ്യാർത്ഥിയുടെ മരണം
നാട് കണ്ണീരിൽ.വിദ്യാർത്ഥി ജീവനൊടുക്കിയ ഞെട്ടലിലാണ് അട്ടേങ്ങാനം.അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ഗോപിയുടെ മകൻ അഭിനന്ദാണ് 18 ജീവനൊടുക്കിയത്.നാട്ടുകാർ അഭിയെന്നാണ് വിളിക്കുന്നത്. പ്ലസ് ടു പഠനം പൂർത്തിയാക്കി ഈ വർഷം മുതലാണ് പോളിടെക്നിക്കിൽ ചേർന്നത്. പിതാവ് ഗോപി മൂന്ന് മാസം മുൻപ് മരണപ്പെട്ടിരുന്നു.ഇതിനു ശേഷം ഏറെ മാനസിക വിഷമത്തിലായിരുന്നു അഭി.എന്നാൽ വിദ്യാർത്ഥി ജീവൻ തന്നെ വെടിയുമെന്ന് നാട്ടുകാർ കരുതിയിരുന്നില്ല. ഇന്നലെ വൈകീട്ട് വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ട അഭീയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയും സഹോദരിയും കുറ്റിക്കോലിലെ വീട്ടിൽ പോയ സമയത്തായിരുന്നു അഭി നാട്ടുകാരെ കണ്ണീരിലാക്കി യാത്രയായത്.
0 Comments