Ticker

6/recent/ticker-posts

ചിത്താരി ജമാ അത്ത് ഹൈസ്ക്കൂൾ അധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് അംഗീകാരം

കാഞ്ഞങ്ങാട്. ചിത്താരി,
കേരള അംഗീകൃത സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള അവാർഡ് സെന്റർ ചിത്താരി ജമാ അത്ത് ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർക്ക് ലഭിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പൊതു പരീക്ഷക്ക് തയ്യാറാക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്ന സ്കൂളാണ് ചിത്താരി ജമാ അത്ത് ഹയർ സെക്കൻ്ററി സ്കൂൾ. സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്കും പഠനപ്രവർത്തനങ്ങൾക്കും അക്കാദമിക മികവിനും അധ്യാപകരോടൊപ്പം നേതൃത്വം നൽകുന്ന സ്കൂൾ മാനേജർ ജനാബ് സി എച്ച് അബ്ദുല്ല, മറ്റ് കമ്മിറ്റി അംഗങ്ങൾ, സർവ്വോപരി രക്ഷിതാക്കൾ, കുട്ടികൾ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളിൻ്റെ വികസന നേട്ടം. പെരിയ എസ്.എൻ.ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ  എം.പി.രാജ് മോഹൻ ഉണ്ണിത്താൻ അവാർഡ് വിതരണം ചെയ്തു. എം.എൽ.എമാരായ.അഡ്വ. സി.എച്ച് കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്  പങ്കെടുത്തു.
Reactions

Post a Comment

0 Comments