വൻ ജനസദസ്സിൽ പാലക്കുന്ന് ജംഗ്ഷനിൽ അരങ്ങേറി. ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ സി കെ രചന നിർവഹിച്ച് ശ്രീനാഥ് നാരായണൻ സംവിധാനം ചെയ്ത നാടകത്തിൽ പോലീസും പൊതുജനങ്ങളും അഭിനേതാക്കളായി. ഡിവൈഎസ്പി സുനിൽ കുമാർ സി കെ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ വിപിൻ യു പി സ്വാഗതവും ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, രാജപുരം പോലീസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, ആദൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ, മേല്പറമ്പ പോലീസ് ഇൻസ്‌പെക്ടർ ഉത്തം ദാസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മഹേഷ് ജില്ലാ പ്രസിഡന്റ് സദാശിവൻ, വേണുഗോപാൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബേക്കൽ സബ് ഇൻസ്‌പെക്ടർ രജനീഷ് എം നന്ദി രേഖപ്പെടുത്തി.
0 Comments