അമ്പലത്തറ: ഏറ്റവും നല്ല പൗരൻമാരെ വാർത്തടുക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്നാണന്നും മാറ്റങ്ങൾ വെക്ത്യകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും തുടങ്ങേണ്ട കാര്യങ്ങളാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ മാത്രമെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുകയുള്ളു. നമ്മുടെ മക്കളെ കേൾക്കാനുംചേർത്ത് പിടിക്കാനും ഓരോ രക്ഷിതാക്കളും തയ്യാറാകണമെന്നും ബേക്കൽ ഡി വൈ എസ് പി, സി കെ ,സുനിൽ കുമാർ പറഞ്ഞു.
നമ്മൾ ഉണർന്നില്ലെങ്കിൽ നമ്മുടെ മക്കൾ ഭ്രാന്തൻമാരും മാനസിക രോഗികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അമ്പലത്തറ ജനമൈത്രി പോലീസും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി (യോദ്ധാവ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസിന് വിവരങ്ങൾ നൽകിയാൽ മയക്കുമരുന്ന് മാഫിയകൾ അക്രമിക്കുമെന്നുള്ള ഭയം വേണ്ട ജീവൻ നൽകിയും പോലീസ് സംരക്ഷിക്കും ജനങ്ങളുടെ കൂട്ടായ്മകളാണ് പോലീസിന് ആവശ്യം.
ഇത്തരം മാഫിയകൾക്കെതിരെ രഹസ്യവിവരങ്ങൾക്ക് പകരം പരസ്യമായി പ്രതികരിക്കാൻ നാട്ടിലെ കൂട്ടായ്മകൾ ശ്രമിക്കണം. പല സ്ഥലങ്ങളിലും പരസ്യമായി പ്രതികരിച്ചതിൻ്റെ ഫലമായി മയക്കുമരുന്നുമാഫിയകൾ ഉൾവലിഞ്ഞു. പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനങ്ങൾ ധീരമാണ്..ജമാഅത്ത് പ്രസിഡണ്ട് എം,ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോടോം
ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി, ദാമോദരൻ, അമ്പലത്തറ ഇൻസ്പെക്ടർ ടി കെ, മുകുന്ദൻ, എസ് ഐ, സന്തോഷ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.അബൂബക്കർ മാസ്റ്റർ, വിവിധ രാഷ്ടീയ നേതാക്കളായ സി, ബാബുരാജ് (സി പി എം ) കെ വി ,ഗോപാലൻ (കോൺഗ്രസ്സ് ) യു, പ്രേമൻ ( ബിജെപി)
0 Comments