അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് അട്ടക്കണ്ടത്തെ അബ്രോസദൻ സ്നേഹ ഗിരി മിഷണറി സിസ്റ്റേഴ്സ് വൃദ്ധമന്ദിരത്തിലാണ്ഈ വർഷത്തെ ഓണാഘോഷപരിപാടി സംഘടിപ്പിച്ചത്.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച അന്തേവാസികൾക്കു ഈ വർഷത്തെ ഓണം മറക്കാനാവാത്ത ഓർമ്മകളായി മാറി. ഓണാപ്പൂക്കളം ഒരുക്കിയും ഓണസദ്യ കഴിച്ചും അവർ അവരുടെ ദുഃഖം മറന്നു. ഗായിക സ്വർണ്ണ കെ.എസ്., രതീഷ് അമ്പലത്തറ, ഷാന ബാലൂർ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെർപേഴ്സെൺ .രജനി കൃഷ്ണൻ, പി വി ശശിധരൻ, ഫാദർ അൽഫിൻ ചെറുശ്ശേരി, സിസ്റ്റർ ഫെവിൻ, സിസ്റ്റർ ജൂലിയറ്റ് ഓണാശംസകൾ നേർന്നു സംസാരിച്ചു. പി. ജയകുമാർ, എൻ.കമല, വി.കെ.കൃഷ്ണൻ, ടി.കെ.ഇബ്രാഹിം, കുഞ്ഞിക്കണ്ണൻ ലാലൂർ, ശ്രീനിവാസൻ ലാലൂർ, ജിനേഷ് തുടങ്ങി കുടുംബശ്രീ പ്രവർത്തകരും വാർഡു സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. എല്ലാവർക്കും ഓണക്കോടിയും നൽകി.പി എൽ ഉഷ സ്വാഗതവും മുരളി ഗുരുപുരം നന്ദി
പറഞ്ഞു.
0 Comments