കാഞ്ഞങ്ങാട്: ഹൊനുർ ഗ്ബാറിലെ അഭിഭാഷകൻ കെ.എം.ശ്രീധരനെ 53 വക്കീൽ ഓഫിസിൽ കയറി ആക്രമിച്ചു.നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ് മടിക്കൈ എരിക്കുളത്തെ അനിൽ കുമാറിനെ 43 അറസ്റ്റ് ചെയ്തു പുതിയ കോട്ട പോസ്റ്റ് ഓഫീസിന് സമീപത്തെ ഓഫിസിൽ കയറി തലക്കും കൈക്കും ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചതായാണ് പരാതി. വനിതാ സ്റ്റാഫിനെ ചീത്ത വിളിച്ചു.ഇതേ ഓഫിസിലെ മറ്റൊരു അഭിഭാഷകനായ അജയനുമായി അനിൽകുമാറിനുള്ള പ്രശ്നത്തിലിടപെട്ടെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു. ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി
പടം :പ്രതി അനിൽകുമാർ
0 Comments