കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ന
ഗരത്തിലെ ഓട്ടോസ്റ്റാൻ്റും റോഡും ചെളിക്കുളമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ വാഴ നട്ടു.
പഴയ ബസ് സ്റ്റാൻ്റിന് സമീപം സജിഷ ജ്വല്ലറിക്ക് മുന്നിലെ ഓട്ടോസ്റ്റാൻ്റിലാണ് വാഴനട്ടത്. ഓടയിൽ കൂടി വെള്ളം കടന്ന് പോകാൻ കഴിയാത്തത് മൂലം മഴയിൽ സ്റ്റാൻ്റും പ്രധാന റോഡും വെള്ളത്തിലാവും. മഴ മാറിയാൽ പിന്നെ ഇവിടം ചെളിക്കുളമാകും.നഗര സഭ പരിഹാരം കാണാതെ വന്നതോടെയാണ് പ്രതിഷേധ സൂചകമായി വാഴ നട്ടത്
0 Comments