കാഞ്ഞങ്ങാട്:അർദ്ധരാത്രി വീട്ടിൽ കയറിയ കള്ളനെ ഉപ്പയും മക്കളും അതിസാഹസികമായി പിടികൂടി പോലീസിൽ ഏല്പിച്ചു
അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്‌തീൻ്റെ വീട്ടിൽ കയറിയ കള്ളനെയാണ് വീട്ടുകാർ പിടികൂടിയത്.
ഇന്ന് പുലർച്ചെ 3:30 നാണ് സംഭവം, ബഹളം കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് കള്ളനെ പോലീസിൽ ഏല്പിച്ചു.
മൊയ്‌തീന്റെ മകളുടെയും ഭാര്യയുടെയും പാദസരം ഊരിയെ ടുക്കുന്നതിനിടയിൽ ഇവർ ഞെട്ടി ഉണർന്ന് ബഹളമുണ്ടാക്കി
ഞെട്ടിഉണർന്ന മൊയ്‌തീനും മക്കളായ ജൈഹാനും ജൈശാനും വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മോഷ്ടാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടുകയായിരുന്നു, കയ്യിലുണ്ടായ ഭാഗ് പരിശോധിച്ചപ്പോൾ നഷ്ടപെട്ട 5 പാവനോളമുള്ള പാദസരങ്ങളും ഉളി, കമ്പിപാര തുടങ്ങി ആയുധങ്ങളും കണ്ടെത്തി. 6 അടിയോളം പൊക്കവും ആരോഗ്യ ദൃഡ ഗാത്രനുമായ ഈ അജ്ഞാതനായ കള്ളനെ 55 കാരനായ മൊയ്‌തീനും 21 വയസുകാരായ ഇരട്ട സഹോദരങ്ങൾ ജൈഹാനും ജൈശാനും കൂടി കീഴ്പ്പെടുത്തിയത് നാട്ടുകാരുടെയും അയൽവാസികളുടെയും പ്രശംസ പിടിച്ചു പറ്റി. ഇവർ മൂന്ന് പേരും നാടിന് അഭിമാനമായിരിക്കുകയാണ്.
0 Comments