കാസർകോട്:പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ വൻ രാസലഹരി വേട്ട. എംഡിഎംഎ യുമായി ഒരു സ്ത്രീയുൾപ്പെടെ 5 പേർ ആദൂർ പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവി
ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ ജില്ലയിൽ നടത്തിവരുന്ന പരിശോധനയിലാണ് സംഘം പിടിയിലായത്. പട്ല സ്വദേശി അബ്ദുൾ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ധിഖ്, അടുക്കത്ത്ബയൽ സ്വദേശി അമീർ, മുഹമ്മദ് മുഹ്താസിം, അണങ്കൂർ സ്വദേശിനി ജാസ്മിൻ എന്നിവരാണ് പിടിയിലായത്. പുതുവത്സര ആഘോഷത്തിന് ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്‌റ്റേയിൽ എത്തിയതാണ് സംഘം, സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേയ്, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് നടത്തിവരുന്ന റെയ്ഡിലാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്.
0 Comments