Ticker

6/recent/ticker-posts

പുലർച്ചെ ട്രെയിൻ തട്ടി തെറിപ്പിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി, മൃതദേഹം കിട്ടിയത് പൂച്ചക്കാട് നിന്നും

കാഞ്ഞങ്ങാട് : ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി തെറിപ്പിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൂച്ചക്കാട് നിന്നും രാവിലെ 10.30 മണിയോടെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിൽ ആളെ തിരിച്ചറിയാനായിട്ടില്ല. ജീൻസ് പാൻ്റും ഷർട്ടും ധരിച്ചിട്ടുണ്ട്. പാളത്തിനരികിലെ വയലിലാണ് മൃതദേഹം കണ്ടത്. കണ്ണൂർ ഭാഗത്തേക്ക് പുലർച്ചെ 2 മണിക്ക് പോയ ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് ചേറ്റു കുണ്ട് ഭാഗത്ത് ഒരാളെ ട്രെയിൻ തട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments