Ticker

6/recent/ticker-posts

ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു, പൂച്ചക്കാട് സ്വദേശി

കാഞ്ഞങ്ങാട് : ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പള്ളിക്കര പൂച്ചക്കാട് സ്വദേശിയുടെതാണ് മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കാസർകോട് ഗവ. ജനറൽ
ആശുപത്രിയിലേക്ക് മാറ്റി. പൂച്ചക്കാട്ടെ മാളികയിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഗഫൂർ 45ആണ് ട്രെയിൻ തട്ടി മരിച്ചത്. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലിസ് എത്തി നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ തിരിച്ചറിയുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 
ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി തെറിപ്പിച്ച യുവാവിൻ്റെ മൃതദേഹം രാവിലെ 10.3മണിയോടെ പൂച്ചക്കാട് നിന്നും  കണ്ടെത്തുകയായിരുന്നു.   പാളത്തിനരികിലെ വയലിലാണ് മൃതദേഹം കണ്ടത്. കണ്ണൂർ ഭാഗത്തേക്ക് പുലർച്ചെ 2 മണിക്ക് പോയ ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് ചേറ്റു കുണ്ട് ഭാഗത്ത് ഒരാളെ ട്രെയിൻ തട്ടിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് നടത്തിയതി രച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments