കാഞ്ഞങ്ങാട്:
ജനാധിപത്യ രീതിയിൽ പ്രതികരിക്കാനുള്ള മാധ്യമമാണ് പത്രപ്രവർത്തനമെന്ന് തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൻ്റെ മാധ്യമ അവാർഡുകളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനത്തിലെ മൂല്യങ്ങളും ധൈഷണികതയും മാധ്യമ പ്രവർത്തകർ പാലിക്കപ്പെടേണ്ട തുണ്ട്. സത്യസന്ധവും വസ്തുനിഷ്ഠമായ വാർത്തകളാണ് സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്നതെന്നുറപ്പു വരുത്താൻ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സാധിക്കണം. പക്ഷപാത രീതിയിലുള്ള വാർത്തകൾ തയ്യാറാക്കുന്ന രീതി കേരളത്തിലും ഉയർന്നു വരുന്നുവെന്നതാണ് അനുഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്. നല്ല കാര്യങ്ങൾ മറച്ചുവെക്കാനും മോശമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയും വ്യാപകമാകുന്നു. മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന രാഷ്ട്രീയമായി മാറിയിരിക്കുന്നു വെന്നത് മറ്റൊരു വലിയ ദുരന്തമാണ്. ഉടനീളം മൂലധന രാഷ്ട്രീയത്തിനു വേണ്ടി ഊന്നൽ നൽകുമ്പോൾ വസ്തുത അന്വേഷിച്ചു പോകുന്ന മാധ്യമപ്രവർത്തകർക്ക് നിരാശയുണ്ടാക്കുകുന്നതായും മന്ത്രി പറഞ്ഞു. പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു എം.വി ദാമോദരൻ സ്മാരക അവാർഡ് കേരളകൗമുദിയിലെ എൻ ഗംഗാധരനും, തോട്ടാൻ കോമൻ മണിയാണി സ്മാരക അവാർഡ് മലയാള മനോരമയിലെ കെ എസ് ഹരിക്കും മടിക്കൈ കെ.വി രാവുണ്ണി സ്മാരക അവാർഡ് കാരവൽ പത്രത്തിലെ കണ്ണാലയം നാരായണനും, സുരേന്ദ്രൻ നീലേശ്വരം സ്മാരക ദൃശ്യമാധ്യമ അവാർഡിന് സിറ്റി ചാനലിലെ പാലക്കി ബാലകൃഷ്ണനും, കാസർകോട് വിഷനിലെ വിജയരാജ് ഉദുമയും ഏറ്റുവാങ്ങി. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, സി യൂസഫ് ഹാജി, അസീസ് കടപ്പുറം, ടി കെ നാരായണൻ, സുധാകരൻ മടിക്കൈ, എ.എം ഫസലുറഹ്മാൻ, ജോയി മാരൂർ, ടി വി മോഹനൻ സംസാരിച്ചു.
0 Comments