ഇന്ന് വൈകീട്ട് കൊളത്തൂർ
അഞ്ചാ മൈലിൽ വെച്ച്
സുജിഷ ബസ്സിൻ്റെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചിരിക്കുകയായിരുന്നുവെന്നാണ് കേസ്.. കെ എസ് ആർ ടി സി കണ്ടക്ടർ കരിവേടകം സ്വദേശി ലിബിൻ വർഗീസിനാണ് 34 അക്രമത്തിൽ പരിക്കേറ്റത്.അടിച്ചിട്ട് നെഞ്ചിൽ ചവിട്ടി ആയുധമുപയോഗിച്ച് നെഞ്ചിൽ കുത്താൻ ശ്രമിച്ചു. കൈ ക്ക് കുത്തേറ്റു. സർവ്വീസ് മുടങ്ങി 18000 രുപയുടെ നഷ്ടമുണ്ടായി. സ്വകാര്യ ബസ് കുറുകെ ഇ ട്ടായിരുന്നു ആക്രമണം. ഡ്രൈവർ സുരേഷ് കുമാറിൻ്റെ കൃത്യ നിർവ്വഹണം തടഞ്ഞു.ഇക്കാരണങ്ങൾ ചുമത്തി സ്വകാര്യ ബസ് ജീവനക്കാരായ കുണ്ടംകുഴി സ്വദേശികളായ ബിജു 50. സുജിത്ത് 25 എന്നിവർക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
0 Comments