കാഞ്ഞങ്ങാട്:ദേശീയ പോഷണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു . കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) ഡോ.മോഹനൻ ഇ മുഖ്യപ്രഭാഷണം നടത്തി .
കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി , കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സന്തോഷ് വി ചാക്കോ, മെമ്പർ വനജ ഐത്തു , ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം പ്രിൻസിപ്പാൾ ജോബി ജോസഫ് , ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , പുടംകല്ല് താലുക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ , ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്റ് കമൽ കെ. ജോസ്, പുടംകല്ല് താലൂക്ക് ആശുപത്രി അഡോളസെന്റ് കൗൺസിലർ ജാനറ്റ് സി. എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .
പൂടംകല്ല് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുകു.സി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ നിഷോ കുമാർ നന്ദിയും പറഞ്ഞു .
തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ കൗമാര പോഷണം എന്ന വിഷയത്തിൽ പുടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ മൃദുല അരവിന്ദ് ക്ലാസ്സെടുത്തു .
ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം ,പോസ്റ്റർ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യം, രാഷ്ട്രീയ കിഷോരി സ്വാസ്ഥി കാര്യക്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ വർഷവും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ദേശീയ പോഷണ മാസമായി ആചരിച്ച് വരുന്നു. ശാരീക മാനസീകാരോഗ്യത്തിനും വളർച്ചക്കും പോഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പോഷണ മാസാചരണം നടത്തി വരുന്നത്. മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി , കാസറഗോഡ് ജനറൽ ആശുപത്രി, നീലേശ്വരം, പൂടംകല്ല് താലുക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡയറ്റീഷ്യൻമാരുടെ സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ. വി രാംദാസ് അറിയിച്ചു.
0 Comments