Ticker

6/recent/ticker-posts

മയക്കുമരുന്ന് ഞാണിക്കടവ് യുവാവിനെ പോലീസ് കരുതൽ തടങ്കലിലിട്ടു, പ്രതികളുടെയടക്കം സ്വത്തുക്കൾ കണ്ട് കെട്ടും

മയക്കു മരുന്ന് വിതരണ സംഘത്തിലെ പ്രധാന പ്രതിയെ കാപ്പ ചുമത്തി പോലീസ് കരുതൽ തടങ്കലിലിട്ടു.
ഹോസ്ദുർഗ്. പയ്യന്നൂർ  പോലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതിയായ പടന്നക്കാട് ഞാണിക്കടവിലെ അർഷാദി 32 നെയാണ്
 കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുൻപ് കാഞ്ഞങ്ങാട്ട് പിടിയിലായ അർഷാദ് കാസർകോട് സബ് ജയിലിൽ റിമാൻ്റിലാണ്.ഇതിന് പുറമെ കാപ്പ ചുമത്തിയതോടെ പ്രതിക്ക് അടുത്ത കാലത്തൊനും ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല
ഗുരുതരമായ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെയും  വിൽപ്പനക്കു  സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയടക്കം  സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട്  ഡി വൈ എസ് പി. പി.ബാലകൃഷ്ണൻ നായർ അറിയിച്ചു
Reactions

Post a Comment

0 Comments