കാഞ്ഞങ്ങാട്:അന്യസംസ്ഥാന തൊഴിലാളികൾതാമസിക്കുന്നസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽചോരപ്പാടുകൾ കണ്ടെത്തി.പരപ്പയിൽ നിന്നും ഇന്ന് രാവിലെ മുതൽ ഏതാനും അന്യ സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. അയ്യപ്പ ഭജനമടത്തിനടുത്ത് റോഡിൽ സംഘർഷം നടന്നതിന്റെ ലക്ഷണമുണ്ട്. അവിടെ മുതൽ ക്ളായിക്കോട് കോട്ടേഴ്സ് വരെ ചോര പാടുകൾ കാണുന്നുണ്ട്. അന്യദേശ തൊഴിലാളികൾ താമസിക്കുന പ്രദേശമാണിവിടം. ഇന്നലെ രാത്രി അതിഥി തൊഴിലാളികൾ തമ്മിൽ ഇവിടെ സംഘർഷമുണ്ടായിരുന്നു
വെള്ളരിക്കുണ്ട് പോലീസ് രാത്രി സംഭവ സഥലത്ത് എത്തി ഇരുകൂട്ടരെയും വെവ്വേറെ സ്ഥലത്ത് മാറ്റി പാർപ്പച്ചാണ് മടങ്ങിയത്.ഇതിന് ശേഷം ഇവിടെ വീണ്ടും കുഴപ്പമുണ്ടായെന്നാണ് സംശയിക്കുന്നത്
0 Comments