Ticker

6/recent/ticker-posts

കുശാൽനഗർ റെയിൽവെ ഗേറ്റ് അഞ്ച് ദിവസത്തേക്ക് അടച്ചു

കാഞ്ഞങ്ങാട്: ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഹൊസ്ദുർഗ്ൽ കുശാൽനഗർ റോഡ് തുടർച്ചയായി അഞ്ച് ദിവസം അടച്ചിട്ടത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി.22 മുതൽ 26ന് വൈകീട്ട് അഞ്ച് മണി വരെയാണ് അറ്റകുറ്റ ജോലിക്കായി റെയിൽവെ ഗേറ്റ് അടച്ചിട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുശാൽനഗർ ഗേറ്റ് അടച്ചിടുന്നത്.ദിവസങ്ങളോളം അന്നും ഗേറ്റ് അടച്ചിട്ടിരുന്നു. കോട്ടച്ചേരിയിൽ റെയിൽവെ ഗേറ്റ് നിലവിൽ വന്നെങ്കിലും കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഹൊസ്ദ്ദുർഗ് കടപ്പുറം, പുഞ്ചാവിഭാഗങ്ങളിലെ ജനങ്ങൾ ഇപ്പോഴും ആശ്രയിക്കുന്നത് കുശാൽനഗർ വഴിയാണ്. ഈ ഭാഗത്തുള്ള ജനങ്ങൾക്ക് ഗേറ്റsച്ചതോടെ അഞ്ച് കിലോമീറ്ററോളം കൂടുതൽ സഞ്ചരിച്ച് കോട്ടച്ചേരി മേൽപ്പാലം വഴിയാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്ക്കൂൾ കുട്ടികളാണ് വലിയ ബുദ്ധിമുട്ടിലായത്.രാവിലെയും വൈകീട്ടുമായി നൂറ്കണക്കിന് വിദ്യാർത്ഥികൾക്കാണ് പത്ത് കിലോമീറ്ററിലേറെ കൂടുതൽ സഞ്ചരിക്കേണ്ടി വന്നത്.

കുശാൽനഗർ ഗേറ്റ് അടച്ചിട്ടതായി റെയിൽവെയുടെ മുന്നറിയിപ്പ് ബോർഡ് ഗേറ്റിൽ സ്ഥാപിച്ച നിലയിൽ

Reactions

Post a Comment

0 Comments