Ticker

6/recent/ticker-posts

ഓണാഘോഷ പരിപാടിക്കിടെ കാണാതായ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

നീലേശ്വരം: ഇന്നലെ രാത്രിഓണാഘോഷ 
പരിപാടിക്കിടെ കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം 
പുഴയിൽ കണ്ടെത്തി.നീലേശ്വരം കോ യാമ്പുറത്തെ ബാലൻ്റെ മകൻ.കെ.വി. വേണുഗോപാലൻ 48 ആണ് മരിച്ചത്.
 രാത്രി 8മണിയോടെ കോയമ്പുറത്ത് നടന്ന ഓണാഘോഷ പരിപാടി ക്കിടെ കാണാതാവുകയായിരുന്നു.
തിരച്ചിലിനിടെ ഇന്ന് രാവിലെയാണ് പുഴയിൽ കണ്ടെത്തിയത്.ഗൾഫിലായിരുന്ന വേണുഗോപാലൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഓണ പരിപാടിക്കിടെ ഫോൺ വന്നപ്പോൾ, സംസാരിക്കാൻ പുഴക്കരയിലെത്തിയ ശേഷം കാണാതാവുകയായിരുന്നു.രണ്ട് ദിവസം മുൻപ് ഓൺലൈൻ വഴി വാങ്ങിയ ചെരിപ്പ് മകൾ പുഴക്കരയിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു. പുഴയിൽ വീഴുന്ന ശബ്ദം ചിലർ കേട്ടിരുന്നു. തേങ്ങ വീണതാകാമെന്ന് കരുതി ഗൗനിച്ചില്ല
Reactions

Post a Comment

0 Comments