Ticker

6/recent/ticker-posts

ഉണ്ണിമായയുടെ പിറന്നാൾ കൈ താങ്ങിനോടൊപ്പം

പാറപ്പള്ളി: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ കാരുണ്യനിധിയായ കൈതാങ്ങിലേക്ക് ലാലൂരിലെ ഉണ്ണിമായ തൻ്റെ പിറന്നാളിന്ന് ആഘോഷങ്ങളെല്ലാം ഒഴിവാക്കി സഹായം നൽകി.വാർഡിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞാണ് രക്ഷിതാക്കളോട് കൈതാങ്ങിലേക്ക് നൽകിയാൽ മതിയെന്ന് പറഞ്ഞത്.എസ് ബി ഐ
 ജീവനക്കാരനായ ലാലൂരിലെ കെ.വി.രാജേന്ദ്രൻ്റെയും ( റിട്ട. മിലിട്ടറി) ഗീതയുടെയും മകളാണ് ഉണ്ണിമായ.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ സഹായം ഏറ്റുവാങ്ങി.ശ്യാംലാലൂർ, പി.വി.സി.നമ്പ്യാർ, ടി.വി.രാജേഷ്, ശ്രീഷ്മ, പ്രസന്ന, രേഷ്മ, വി.എം.ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
Reactions

Post a Comment

0 Comments