Ticker

6/recent/ticker-posts

ചേറ്റുകുണ്ടിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :കാര്‍ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമ മരിച്ചു. ചിത്താരി കടപ്പുറത്തെ കെ വി ബാലകൃഷ്ണൻ 58 ആണ് മരിച്ചത്. ചേറ്റുകുണ്ടില്‍ കുടുംബത്തോടൊപ്പം ശ്രീമുത്തപ്പന്‍ വനിതാ ഹോട്ടല്‍ നടത്തിവരികയാണ്. ഹോട്ടലില്‍ നിന്നും പാർസൽ വിതരണത്തിനായി സ്കൂട്ടറില്‍ പോകു പോൾ അമിത കാർ ഇടിക്കുകയായിരുന്നു .കാറും സ്കൂട്ടറും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ഉദുമ ഭാഗത്തേക്ക്‌ ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. പരേതനായ കെ വി അന്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ സുമംഗല (മുൻ അജാനൂർ പഞ്ചായത്തംഗം ).മകൻ കെ വി അഭയ്.സഹോദരങ്ങൾ ഉദയൻ, രജിത സുഭാഷ്, ജ്യോതിഷ് കാർന്നോച്ചൻ ആയംപാറ(അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം സ്ഥാനികൻ ),പരേതനായ ഹരീഷ്.
Reactions

Post a Comment

0 Comments