കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 59ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിൽ ആധുനിക രീതിയിലുള്ള സർക്കാർ ക്വാർട്ടേഴ്സ് പണിയുക, കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. സെപ്തംബർ 21 ന് മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡണ്ട് ടി വി ഹേമലത പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ടി സതീഷ് ബാബു പ്രവർത്തന റിപ്പോട്ടും ട്രഷറർ സി സന്ദീപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയാ ജോ. സെക്രട്ടറിമാരായ ഐ കെ പ്രദീപ് കുമാർ രക്തസാക്ഷി പ്രമേയവും രഞ്ജിത്ത് പി വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി വി ഹേമലത അദ്ധ്യക്ഷയായി. യൂണിയൻ ജില്ലാ ട്രഷറർ കെ അനിൽകുമാർ, ബി വിജേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾടി വി ഹേമലത ( പ്രസിഡണ്ട്)
ടി ചിന്താമണി
കെ ഹരീഷ് കുമാർ (വൈസ് പ്രസിഡണ്ട്)
ടി സതീഷ് ബാബു (സെക്രട്ടറി)
ഐ കെ പ്രദീപ് കുമാർ
പി വി രഞ്ജിത്ത് (ജോയിൻ്റ് സെക്രട്ടറിമാർ)
0 Comments