കാഞ്ഞങ്ങാട്:നായക്കൂട്ടം കുറുകെ ചാടി സ്ക്കൂട്ടർ മറിഞ്ഞ് സി.പി എം പുല്ലൂർ ലോക്കൽ കമ്മിറ്റി അംഗത്തിന് പരിക്ക്. എടമുണ്ടയിലെ മാടിക്കാൽ നാരായണ നാണ് (53) പരിക്കേറ്റത്. ഇടത് കാൽ മുട്ടിന് പരിക്കേറ്റ നാരായണൻ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിൽ ചികിൽസ തേടി. ഉദയനഗർ - കൊടവലം റോഡിലാണ് അപകടം.
ഒരാഴ്ച മുമ്പ് കൊടവലത്തെ എംജയരാജനും നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റിരുന്നു.
0 Comments