കാഞ്ഞങ്ങാട്:ലഹരി വിരുദ്ധ സന്ദേശം വിളിച്ചോതിയ മാജിക്ക് പ്രകടനത്തിൽ പങ്കാളിയായി എം രാജഗോപാലൻ എം എൽ എ യും . ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചീമേനി കോളേജ് ഓഫ് എന്‍ജിനിയറിംഗ് തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറിന്റെ ഭാഗമായാണ് മാജിക്ക് ഷോ നടത്തിയത്. മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയാണ്
ലഹരിയ്ക്കെതിരായ സന്ദേശമുയർത്തിയ മാജിക് ഷോ അവതരിപ്പിച്ചത്. മാജിക് ഷോയിൽ സെമിനാറിന്റെ ഉദ്ഘാടകൻ എം. രാജാ ഗോപാലൻ എംഎൽഎയും ബോധവൽകരണ സെമിനാർ നയിച്ച ഡി വൈ എസ് പി ഡോ. വി. ബാലകൃഷ്ണനും പങ്കാളികളായത് പരിപാടിയുടെ മാറ്റു കുട്ടി. ലഹരിക്കെ തിരായ പോരാട്ടത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള സന്ദേശമായി ഈ ഒത്തുചേരൽ . സംഗീതത്തിന്റെ അകമ്പടിയിൽ കുട്ടികളുമായി സംവദിച്ചും അവരെ മാജിക്ക് പ്രകടനത്തിൽ പങ്കാളികളാക്കിയും നടത്തിയ മാജിക്ക് ഷോ ഏറെ ശ്രദ്ധേയമായി.
0 Comments