Ticker

6/recent/ticker-posts

എം ഡി എം എ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: വിൽപ്പനക്കെത്തിച്ചഎം ഡി എം എ
 മയക്കുമരുന്നുമായി 
രണ്ട് പേർ അറസ്റ്റിൽ.14 ഗ്രാം എംഡി എം എ യാണ് ബേക്കൽ പോലീസ്   പിടികൂടിയത്.
 മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ മജീദ് (37), മുഹമ്മദ്‌ അനീസ് (23)എന്നിവരാണ് പിടിയിലായത് ഉദുമ ഭാഗത്ത് വില്പനക്ക് എത്തിച്ച മയക്കുമരുന്നാണ്  ബേക്കൽ ഡി വൈ എസ് പി സുനിൽകുമാർ സി കെ യുടെ നിർദ്ദേശനുസരണം ഇൻസ്‌പെക്ടർ വിപിൻ യു പി,  എസ് ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തിൽ   കാപ്പിൽ റോഡിൽ നിന്ന് പിടികൂടിയത്. മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'യോദ്ധാവ് ' ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി         ഡോ. വൈഭവ് സക്സേനന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. ജൂനിയർ എസ് ഐ സാലിം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു,സനീഷ് കുമാർ, ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments