കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ വൈകീട്ട് 6.30 മണിയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉദുമ കോട്ടിക്കുളം കോട്ടപ്പാറയിലെ ഹാഷിമിൻ്റെ മകൻ അൻസാഫ് 30 ആണ് മരിച്ചത്. വൈകീട്ട് 4.30 മണിയോടെയുവാവ് മുറിയിൽ കയറിയതായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.