കാസർകോട്: ഫ്ലാറ്റ് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട. യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് പിടികൂടി.
ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേന യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസറഗോഡിന്‍റ ഭാഗമായി നടന്ന പരിശോധനയിൽ ഹൊസങ്കടിയിലെ ഫ്ലാ
റ്റിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്.
പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേന യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് കാസറഗോഡ് ഡി വൈ എസ് പി മനോജ് വി വിയുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി സി.കെ. അബ്ദുള്‍ റാഹീം , മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാര്‍, എസ് ഐ അന്‍സാര്‍ എന്നിവര്‍ ചേര്‍ന്ന് മഞ്ചേശ്വരം ഹൊസങ്കടിയിൽ നടത്തിയ പരിശോധനയില്‍ 21 ഗ്രാം എംഡി എം എയും, 10850 രൂപയും കണ്ടെടുത്തു. , മയക്കുമരുന്നു വില്പന നടത്തിയ മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെ അറസ്റ്റ് ചെയ്തു. എസ് ഐ തോമസ്, എസ് സി പി ഓ മാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സി പി ഓ ലിജോ എന്നിവരും പോലീസ് സംഗത്തില്‍ ഉണ്ടായിരുന്നു. യുവതി മഹാരാഷ്ട്ര സ്വദേശിനിയാണ്. ഇരുവരും ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന്ട ഇടപാട് നടത്തുകയായിരുന്നു
0 Comments