പൊലീസ് നീക്കം മണത്ത് രക്ഷപ്പെട്ട പ്രതിയെ പൊലീസ് കുടുക്കിയത് അതിവിദഗ്ധമായി. 40കാരനെ ഇന്നലെ അർദ്ധരാത്രി ശേഷമാണ് എയർപോർട്ടിൽ നിന്നും ഹോസ്ദുർഗ് പൊലീസ്
പിടികൂടിയത്. 16കാരിയെ പ്രതി ഒരു വർഷത്തോളമായി പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയുടെ ഉപദ്രവത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടി
സ്കൂളിൽ പോകാതെയായി. പ്ലസ് വൺ വിദ്യാർത്ഥിനിയായ കുട്ടിസ്കൂലെത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചതോടെയാണ് കുട്ടി പീഡന വിവരം അറിയിച്ചത്. ഇതേ തുടർന്ന് അധ്യാപകർ വിവരം പൊലീസിൽ അറിയിച്ചു. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇന്നലെ
വൈകീട്ടോടെ
കാഞ്ഞങ്ങാട് നിന്നും സ്ഥലം വിട്ടു. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തുമ്പോൾ പ്രതി അവസാന പരിശോധനയും കഴിഞ്ഞ് വിമാനത്തിൽ കയറാനുള്ള ഒരുക്കത്തിലായിരുന്നു. 5 മിനിറ്റ് താമസിച്ചിരുന്നുവെങ്കിൽ രക്ഷപെടുമായിരുന്നു.
0 Comments