കാസർകോട്:മൂന്ന് വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് കമ്പാർ റഹ്മാനിയ മൻസിലിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് സോഹൻഹബീബ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം വീടിന് സമീപം കുളത്തിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചക്ക് ഒരു മണി മുതൽ കുട്ടിയെ കാൺമാനില്ലായിരുന്നു. തിരച്ചിലി
നൊടുവിൽ കുളത്തിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു.
കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments